രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. 6654 പുതിയ കേസും 137 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി എയിംസ് മെഡിസിന്‍ വിഭാഗം മുന്‍ തലവന്‍ ജിതേന്ദ്ര നാഥ് പാണ്ഡെ കോവിഡ് ബാധിച്ച്‌ മരിച്ചു.

നിലവില്‍ ചികിത്സയില്‍ ഉള്ളവര്‍ 69597 പേരാണ്. 51753 പേര്‍ക്ക് ഇതിനോടകം അസുഖം ഭേദമായി. 24 മണിക്കൂറിനിടെ 21 ബിഎസ്‌എഫ് ജവാന്മാര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 120 പേര്‍ ചികിത്സയിലാണ്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗവും മരണവും സ്ഥിരീകരിച്ചിട്ടുള്ളത്. 44582 പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചു. മരിച്ചവരുടെ എണ്ണം 1517 ആയി. ഗുജറാത്തില്‍ രോഗ ബാധിതരുടെ എണ്ണം 13273 ആണ്. ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 591 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാനില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ 6542 ആയി.

മധ്യപ്രദേശില്‍ കോവിഡ് രോഗബാധിതയായ സ്ത്രീ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കി. ഇന്‍ഡോര്‍ എംടിഎച്ച്‌ ആശുപത്രിയില്‍ ഇവര്‍ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 115364 പേര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തിയെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു.