ന്യൂഡല്‍ഹി: രാജ്യത്ത് ഒരുവര്‍ഷത്തേക്ക് പുതിയ പദ്ധതികളൊന്നും ആരംഭിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. കൊറോണ വൈറസ് കേസുകള്‍ വര്‍ധിച്ചുവരുന്നതിനിടയില്‍ ചിലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.
പുതിയ പദ്ധതികള്‍ക്കായി ധനമന്ത്രാലയത്തിലേക്ക് പദ്ധതി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നത് നിര്‍ത്തിവെക്കാന്‍ എല്ലാ മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടു.പ്രധാനമന്ത്രി ഗരീബ് കല്യണ്‍ യോജന, ആത്മ നിര്‍ഭര്‍ ഭാരത് എന്നിവക്ക് കീഴിലുള്ള പദ്ധതികള്‍ക്ക് മാത്രമേ പണം അനുവദിക്കൂ.
നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ മറ്റൊരു പദ്ധതിക്കും അംഗീകാരം ലഭിക്കില്ലെന്നും ധനമന്ത്രാലയം അറിയിച്ചു. ബജറ്റ് പ്രകാരം ഇതിനകം അംഗീകരിച്ച പദ്ധതികളെല്ലാം മാര്‍ച്ച് 31 വരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചേക്കും