രാജ്യത്ത് പാചക വാതക വില വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. അന്‍പതു രൂപയാണ് ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില ഇനി 651 രൂപയായി മാറും. 55 രൂപയാണ് വാണിജ്യ സിലിണ്ടറിന് വര്‍ധിപ്പിച്ചിരിക്കുന്നത്. വാണിജ്യ സിലിണ്ടറിന്റെ വില ഇതോടെ 1293 രൂപയാകും. പാചക വാതക വില വര്‍ധിപ്പിക്കുന്നത് അഞ്ചുമാസത്തെ ഇടവേളയ്ക്കുശേഷമാണ്. പാചക വാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നത് അന്താരാഷ്ട്ര വിപണിയിലുണ്ടായിരിക്കുന്ന വിലവര്‍ധനവിന്റെ ഭാഗമായാണെന്നാണ് വിവരം.