ന്യുഡല്‍ഹി: രാജ്യത്ത് കൊവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഞായറാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 39,980 ആയി. 1301 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 28046 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 10,633 പേരുടെ രോഗം ദേഭമായി.
രാജസ്ഥാനില്‍ ഇന്ന് 60 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2832 ആയി. 71 മപര്‍ മരണമടഞ്ഞു. ഹരിയാനയില്‍ കൊവിഡ് രോഗികളുടെ എണ്ണം 421 ആയി. 242 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഹരിയാനയില്‍ അഞ്ച് പേരാണ് ഇതുവരെ മരിച്ചത്. ആന്ധ്രാപ്രദേശില്‍ ഇന്ന് 58 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 1583 ആയി. 33 പേര്‍ മരണമടഞ്ഞു.
കര്‍ണാടകയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കര്‍ര്‍ണാടകയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 606 ആയി. മരണസംഖ്യ 25.