ന്യൂ​ഡ​ൽ​ഹി: കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ വകുപ്പുകളുടെ അധിക ചുമതല നല്‍കി .എ​ൽ​ജെ​പി നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ റാം ​വി​ലാ​സ് പാ​സ്വാ​ന്‍റെ വിയോഗത്തെ തുടർന്നാണ് വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല പീ​യു​ഷ് ഗോ​യ​ലി​നെ ഏൽപ്പിച്ചത്. റെ​യി​ൽ​വേ, വാ​ണി​ജ്യ-​വ്യ​വ​സാ​യ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​യാ​ണ് പീ​യു​ഷ് ഗോ​യ​ൽ. ഈ ​വ​കു​പ്പു​ക​ൾ​ക്ക് പു​റ​മേ​യാ​ണ് അ​ധി​ക ചു​മ​ത​ല.
രാംവിലാസ് പാസ്വാന്റെ മകനും എല്‍ജെപി അധ്യക്ഷനുമായ ചിരാഗ് പാസ്വാന്‍ വൈകാതെ മന്ത്രിസഭയിലേക്കെത്തുമെന്നാണ് സൂചന. . ബിഹാറില്‍ ജെഡിയുവുമായിട്ട് എല്‍ജെപിക്ക് തര്‍ക്കമുണ്ടെങ്കിലും ബിജെപിയുമായുള്ള സഖ്യം തുടരുമെന്നും ചിരാഗ് പാസ്വാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​ണ് രാ​ജ്യ​ത്തെ പ്ര​മു​ഖ ദ​ളി​ത് നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ റാം ​വി​ലാ​സ് പാ​സ്വാ​ൻ അ​ന്ത​രി​ച്ച​ത്. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ​ക്ക് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ൽ വ​ച്ചാ​ണ് മ​രി​ച്ച​ത്.

മൃ​ത​ദേ​ഹം ഡ​ൽ​ഹി​യി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം ഇ​ന്ന് ജന്മനാ​ടാ​യ ബി​ഹാ​റി​ലേ​ക്ക് കൊ​ണ്ടു​പോ​കും. അ​വി​ടെ​യാ​ണ് സം​സ്കാ​രം.