ആലത്തൂർ എംപി  രമ്യ ഹരിദാസ്‌ പ്രവാസി മലയാളികളുമായി വീഡിയോ കോൺഫറൻസിലൂടെ സംവദിക്കുന്നു. ജൂൺ ആറിനു ന്യൂ യോർക്ക് സമയം ശനിയാഴ്ച രാവിലെ 10 മണിയ്ക്കാണ്  ( ഇന്ത്യൻ സമയം അന്നേദിവസം വൈകുന്നേരം 7:30  ന് ) സംവാദം സംഘടിപ്പിച്ചിരിക്കുന്നത്‌. ഇന്ത്യൻ ഓവർസീസ്‌ കോൺഗ്രസ്‌ യു എസ്‌ എ കേരള ഘടകം ആണു പരിപാടിയുടെ സംഘാടകർ. കോവിഡും കേരളവും പിന്നെ അൽപം രാഷ്ട്രീയവും എന്നതാണു സംവാദ വിഷയം.
ഇന്ത്യൻ ഓവർസീസ്‌ കോൺഗ്രസ്‌ ഗ്ലോബൽ ചെയർമാൻ സാം പിട്രോഡ സംവാദം ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ യുവ എംപി  എന്ന നിലയിൽ മികച്ച പ്രവർത്തനം നടത്തുന്ന രമ്യയുമായി ഈ കോവിഡ്‌ കാലത്ത്‌ നേരിട്ട്‌ സംസാരിക്കുവാനുള്ള ഒരവസരമായിട്ടാണു വിദേശ മലയാളികൾ ഇതിനെ കാണുന്നത്‌.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ ജനശ്രദ്ധ പിടിച്ചുപറ്റിയ മത്സരമായിരുന്നു ആലത്തൂർ മണ്ഡലത്തിൽ നിന്നുള്ള രമ്യയുടേത്, മികച്ച ഭൂരിപക്ഷത്തോടെയാണ് രമ്യ തന്റെ കന്നിവിജയം രചിച്ചത്, ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രാതിനിധ്യം പരിപാടിയിൽ ഉണ്ടാവുമെന്ന് കരുതുന്നതായി  സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്‌ ബന്ധപ്പെടുക:

രാജീവ്‌ മോഹൻ                               – 336-745-8557.
ജോസഫ്‌ ഇടിക്കുള                          – 201-421-5303.
ബിജു തോമസ്‌ വലിയകല്ലുങ്കൽ  – 201-723-7664.
എൽദൊ പോൾ                                – 201-370-5019.
ജോഫി മാത്യു                                   – 973-723-3575.
ജിനേഷ് തമ്പി                                    – 347-543-6272.