ന്യൂയോര്‍ക്​: യു.എസിലും കാനഡയിലും ബേബി പൗഡര്‍ വില്‍പന നിര്‍ത്തിവെക്കുകയാണെന്ന്​ ​ജോണ്‍സണ്‍ ആന്‍റ്​ ജോണ്‍സണ്‍ കമ്ബനി. തങ്ങളുടെ ഉല്‍പന്നത്തെ കുറിച്ച്‌​ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരന്നതിനെ തുടര്‍ന്ന്​ ആവശ്യം കുത്തനെ ഇടിഞ്ഞതിനാലാണ്​ വില്‍പന നിര്‍ത്തുന്നതെന്നും കമ്ബനി അറിയിച്ചു.

പൗഡറില്‍ ആസ്​ബെസ്​റ്റോസി​​െന്‍റ സാന്നിധ്യമുണ്ടെന്നും അത്​ കാന്‍സറിന്​ ഇടയാക്കുന്നുവെന്നും കാണിച്ച്‌​ ജോണ്‍സണ്‍ ആന്‍റ്​ ജോണ്‍സണ്‍ കമ്ബനിക്കെതിരെ 19000​ത്തിലേറെ പരാതികളാണ്​ നിലവിലുള്ളത്​. ന്യൂജഴ്​സിയിലെ യു.എസ്​ ഡിസ്​ട്രിക്​റ്റ്​ കോടതിയിലാണ്​ പരാതികളിലേറെയും. എന്നാല്‍, വര്‍ഷങ്ങളായി ശാസ്​ത്രീയ പരിശോധന നടത്തിയാണ്​ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതെന്നും കാന്‍സറിനു കാരണമാകുന്ന യാതൊന്നും പൗഡറില്‍ ഇല്ലെന്നുമാണ്​ കമ്ബനിയുടെ വാദം.

പൗഡര്‍ നിരന്തരം ഉപയോഗിച്ച്‌​ കാന്‍സര്‍ ബാധിച്ച അനവധി പേര്‍ നഷ്​ടപരിഹാരം ആവശ്യപ്പെട്ട്​ കമ്ബനിക്കെതി​രെ കോടതിയെ സമീപിക്കുകയും ചെയ്​തിരുന്നു. ചിലതില്‍ നഷ്​ടപരിഹാരം നല്‍കണമെന്ന്​ കോടതികള്‍ വിധി പുറപ്പെടുവിക്കുകയും ചെയ്​തു. അതിനിടെ വില്‍പന നിര്‍ത്തിവെക്കാനുള്ള കമ്ബനിയുടെ തീരുമാനം ജനകീയ വിജയമാണെന്ന്​ യു.എസ്​ പ്രതിനിധി രാജ കൃഷ്​ണമൂര്‍ത്തി പ്രതികരിച്ചു. ​കമ്ബനിക്കെതിരായ യു.എസ്​ കോണ്‍ഗ്രസി​​െന്‍റ അന്വേഷണത്തിന്​ നേതൃത്വം നല്‍കുന്നത്​ മൂര്‍ത്തിയാണ്​.