വളര്‍ന്നു വരുന്ന യുവ കായിക താരങ്ങളോട് സോഷ്യല്‍ മീഡിയ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ജസ്റ്റിന്‍ ലാങ്ങര്‍. വളര്‍ന്നു വരുന്ന യുവതാരങ്ങളോട് ഈ ഉപദേശം മാത്രമാണ് തനിക്ക് പറയാന്‍ ഉള്ളതെന്നും ഓസ്‌ട്രേലിയന്‍ പരിശീലകന്‍ പറഞ്ഞു. ഒരു അപരിചിതനായ വ്യക്തി താന്‍ എത്ര മികച്ച പ്രകടനമാണോ പുറത്തെടുക്കുന്നതെന്നോ അല്ലെങ്കില്‍ എത്ര മോശമായാണോ കളിക്കുന്നതെന്ന് തന്നോട് പറയേണ്ട ആവശ്യമില്ലെന്ന് ലാങ്ങര്‍ പറഞ്ഞു.

ഞാന്‍ മികച്ച രീതിയിലാണോ കളിക്കുന്നത് അല്ലെങ്കില്‍ മോശമായ രീതിയിലാണോ കളിക്കുന്നതെന്ന് തനിക്ക് അറിയാമെന്നും അത് ഒരു അപരിചിതന്‍ തന്നോട് പറയേണ്ട കാര്യം ഇല്ലെന്നും ലാങ്ങര്‍ പറഞ്ഞു. തനിക്ക് ആവശ്യം തന്നെ ബഹുമാനിക്കുന്ന ആളുകളാണെന്നും തന്റെ കുടുംബവും തന്റെ സുഹൃത്തുക്കളും തന്നെ അത് അറിയിക്കുമെന്നും ഓസ്‌ട്രേലിയന്‍ പരിശീലകന്‍ പറഞ്ഞു.