ഹയലിയ (യുഎസ്); ദക്ഷിണ ഫ്ലോറിഡയിലെ വിരുന്നുശാലയില്‍ നടന്ന വെടിവയ്പില്‍ 2 പേര്‍ക്ക് ദാരുണാന്ത്യം. 25 പേര്‍ക്കു അപകടത്തില്‍ പരിക്കേറ്റു. മയാമിഡെയ്ഡ് കൗണ്ടിയിലെ ഒരു വിരുന്നുശാലയിലാണ് ഇന്നലെ പുലര്‍ച്ചെ വെടിവയ്പ് ഉണ്ടായിരിക്കുന്നത്. സംഗീതനിശയ്ക്കായി ഹാള്‍ വാടകയ്ക്കു നല്‍കിയിരുന്നു.

പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന ആളുകള്‍ക്കു നേരെ വാഹനത്തിലെത്തിയ 3 തോക്കുധാരികള്‍ നിറയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുകയുണ്ടായി. സംഭവത്തെ തുടര്‍ന്ന് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഈ വര്‍ഷം ഇതുവരെ യുഎസില്‍ ഇരുനൂറിലേറെ വെടിവയ്പ് സംഭവങ്ങള്‍ ഉണ്ടായിരിക്കുകയാണ്.