അബുദാബി : യുഎഇയില്‍ കൊറോണ വൈറസ് രോഗ ബാധിതരായ 4 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണം 580 ആയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പുതുതായി 1,285 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതായും 713 പേര്‍ കൂടി രോഗമുക്തി നേടിയതായും അറിയിച്ചു . രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 1,71,434 ആയി ഉയര്‍ന്നു. രോഗം ഭേദമായത്-1,56,380 പേര്‍ ആണ്.