അബുദാബി : യുഎഇയില്‍ ചൊവ്വാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചത് 1077 പേര്‍ക്ക് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് കോവിഡ് രോഗികള്‍ വീണ്ടും ആയിരം കടന്നത്. നാല് മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,17,594ഉം, അകെ മരണം 470ഉം ആയതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 1502പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 1,10,313 ആയി ഉയര്‍ന്നു. നിലവില്‍ 6,811 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 1,12,196 പേര്‍ക്ക് കോവിഡ് പരിശോധനകള്‍ നടത്തിയെന്നും അധികൃതര്‍ വ്യക്തമാക്കി.
ഒമാനില്‍ 439പേര്‍ക്ക് കൂടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. എട്ടുപേര്‍ മരണമടഞ്ഞു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 111,033ഉം മരണസംഖ്യ 1122ഉം ആയതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 549 പേര്‍ക്ക് കൂടി രോഗം ഭേദമായി. രോഗമുക്തി നേടിയവരുടെ എണ്ണം 96949ആയി ഉയര്‍ന്നു. 87.3 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 50 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 501 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 207 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. .