യുഎഇയില്‍ വ്യാഴാഴ്ച 1,158 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. 1,179 പേര്‍ രോഗമുക്തരായതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.കൊവിഡ് ബാധിച്ച്‌ 24 മണിക്കൂറിനിടെ രണ്ട് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

95,348 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 84,903 പേര്‍ ആകെ രോഗമുക്തരായി. ആകെ മരണസംഖ്യ 421 ആയി ഉയര്‍ന്നു. നിലവില്‍ 10,024 പേരാണ് ചികിത്സയിലുള്ളത്.