യുഎഇയില്‍ കോവിഡ് ബാധിച്ച്‌ അഞ്ച് പേര്‍ കൂടി മരിച്ചു.പുതുതായി 1,537 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,492 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു.

പുതിയതായി നടത്തിയ 2,66,834 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,83,914 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,61,156 പേര്‍ രോഗമുക്തരാവുകയും 1,956 പേര്‍ മരണപ്പെടുകയും ചെയ്തു.