യുഎഇയില്‍ 1,968 പേര്‍ക്ക് കൂടി കൊവിഡ്സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1,933 പേര് സുഖം പ്രാപിക്കുകയും മൂന്ന് പേര് മരണപ്പെടുകയും ചെയ്തു. പുതിയതായി നടത്തിയ 2,08,090 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,85,039 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,64,509 പേര് രോഗമുക്തരാവുകയും 1,702 പേര് മരണപ്പെടുകയും ചെയ്തു.
യുഎഇയില്‍ കോവിഡ് കേസുകളുടെ എണ്ണം 5,85,000 കടന്നു



