ദുബായ്: യുഎഇയില്‍ ഇന്ന് 1,529 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,506 പേര് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 290,542 സാമ്ബിള്‍ പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതോടെ യുഎഇയില്‍ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 647,182 ആയി. ഇതില്‍ 625,332 പേര് രോഗമുക്തി നേടി. 1,853 മരണങ്ങളും ആകെയുണ്ടായി. നിലവില്‍ 19,997 പേര് കോവിഡ് ബാധിതരായുണ്ട്.
യുഎഇയില്‍ ഇന്ന് 1,529 പേര്‍ക്ക് കോവിഡ്; നാല് മരണം



