ലക്നോ: മഹാരാഷ്ട്രയിൽനിന്ന് ഉത്തർപ്രദേശിലേക്ക് മടങ്ങിയെത്തിയ ഏഴ് കുടിയേറ്റത്തൊഴിലാളികൾക്ക് കോവിഡ്. കിഴക്കൻ യുപിയിലെ ബസ്തിയിൽ മടങ്ങിയെത്തിയ തൊഴിലാളികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ ആഴ്ച ആദ്യമാണ് ഇവർ മഹാരാഷ്ട്രയിൽനിന്ന് തിരിച്ചെത്തിയത്.
ഝാൻസി വഴി സർക്കാർ ഏർപ്പെടുത്തിയ ബസിലാണ് വന്നത്. തിരിച്ചെത്തിയ തൊഴിലാളികൾ ബസ്തിയിൽ കോളജിൽ ക്വാറന്റൈനിലായിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ക്വാറന്റൈൻ കേന്ദ്രം അണുനശീകരണം വരുത്തുകയും ചെയ്തു. ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
ബസ്തിയിൽ 25 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഉത്തർപ്രദേശിലാകെ 2328 പേർക്ക് കൊറോണ പിടിപെട്ടിട്ടുണ്ട്. 42 പേർ മരിച്ചു.