കല്‍പ്പറ്റ: ശിശു സംരക്ഷണ വകുപ്പിന്റെ ടേക്ക് ഓഫ് സംവാദ പരിപാടിയുടെ ഭാഗമായി ചലച്ചിത്ര താരം അബു സലിം കുട്ടികളുമായി സംവദിക്കുകയുണ്ടായി. അങ്ങയെ പോലെ മസില്മാന് ആകാന്‍ എന്തു ചെയ്യണം എന്നായിരുന്നു മിസ്റ്റര്‍ ഇന്ത്യ ആയിരുന്ന അബു സലീമിനോട് കുട്ടികള്‍ ചോദിച്ചത്.
ഇതിനു മറുപടിയായി ശരിയായ രീതിയിലുള്ള വ്യായാമമാണ് മനസിനും ശരീരത്തിനും ആവശ്യമെന്നും ഭക്ഷണ ക്രമീകരണം പോലെ ശരിയായ വ്യായാമം വേണമെന്നും അബു സലീം കുട്ടികളോട് പറയുകയുണ്ടായി.
കൊവിഡ് രോഗം വരാതിരിക്കാന്‍ ശരിയായ മുന്‍കരുതലുകള്‍ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈനിലുള്ള പഠനമാണോ ഇഷ്ടം സ്കൂളില്‍ പോകുന്നതാണോ എന്ന അബു സലിമിന്റെ ചോദ്യത്തിന് ഓണ്‍ലൈന്‍ പഠനമാണെന്നായിരുന്നു കുട്ടികളില്‍ ഒരാള്‍ കൊടുത്ത മറുപടി. പുതിയ സിനിമാ വിശേഷങ്ങള്‍ അറിയാനുള്ള കുട്ടികളുടെ ചോദ്യങ്ങള്‍ക്കും അബു സലിം മറുപടി കൊടുക്കുകയുണ്ടായി. ചടങ്ങില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ടി.യു.സ്മിത, ശിശു സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തിരുന്നു.