ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലുള്ള മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് (87) വേഗം സുഖം പ്രാപിക്കുന്നു. അദ്ദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. പനി ഏതാണ്ട് പൂര്‍ണമായി മാറിയതിനാല്‍ അടുത്തദിവസം തന്നെ അദ്ദേഹത്തിനു വീട്ടിലേക്കു മടങ്ങാനാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
മുന്‍ പ്രധാനമന്ത്രിയുടെ ആരോഗ്യനില വളരെ തൃപ്തികരമാണെന്ന് ഡല്‍ഹി എയിംസ് ആശുപത്രിയിലെ കാര്‍ഡിയോ, തൊറാസിക് വിഭാഗം വിശദീകരിച്ചു. മരുന്നുകളോടു നന്നായി പ്രതികരിക്കുന്നുണ്ട്. പൊതുവായ പതിവു പരിശോധനയുടെ ഭാഗമായി നടത്തിയ വിവിധ ടെസ്റ്റുകളുടെ ഫലങ്ങളെല്ലാം ശുഭകരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ശേഷിച്ച ഏതാനും പരിശോധനാ ഫലങ്ങള്‍ കൂടി കിട്ടിയ ശേഷമാകും അദ്ദേഹത്തിന്റെ ഡിസ്ചാര്‍ജ് തീരുമാനിക്കുക.