ഭോപ്പാല്‍: കോവിഡിന്റെ പശ്ചാത്തലത്തില്‍ മധ്യപ്രദേശില്‍ സ്കൂളുകള്‍ തുറക്കുന്നത് വൈകും. ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ 2021 മാര്‍ച്ച് 31 വരെ തുറക്കില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്.
ഈ ക്ലാസുകളിലെ കുട്ടികള്‍ക്ക് പരീക്ഷകള്‍ നടത്തില്ല. പകരം ഇവരുടെ പ്രോജക്ടുകള്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുമായുള്ള അവലോകന യോഗത്തിനുശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകള്‍ക്കായി ഉടന്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒന്‍പത്, 11 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസവും ക്ലാസുകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍ ആരംഭിക്കുകയെന്നും ശിവരാജ് സിംഗ് കൂട്ടിച്ചേര്‍ത്തു.