ഗു​രു​വാ​യൂ​ര്‍: മേ​ല്‍​ശാ​ന്തി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു​വെ​ന്നും ക്ഷേ​ത്രം അ​ട​ച്ചു​വെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന വാ​ര്‍​ത്ത അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് ദേ​വ​സ്വം ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ.​കെ.​ബി. മോ​ഹ​ന്‍​ദാ​സ്, അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ ടി. ​ബ്രീ​ജ​കു​മാ​രി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

ദി​വ​സ​ങ്ങ​ള്‍​ക്കു മു​ന്പ് ക്ഷേ​ത്ര​ത്തി​ലെ ഏ​താ​നും ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഭ​ക്ത​രെ നാ​ല​ന്പ​ല​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തു​ക​യും കൊ​ടി​മ​ര​ത്തി​ന് സ​മീ​പം നി​ന്നു​ള്ള ദ​ര്‍​ശ​ന​ത്തി​ന് സൗ​ക​ര്യം ഒ​രു​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സ്ഥി​തി​യാ​ണ് ഇ​പ്പോ​ഴും തു​ട​രു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ വാ​ര്‍​ത്ത പ്ര​ച​രി​ക്കു​ന്ന​ത്.

വ്യാ​ജ വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ചെ​യ​ര്‍​മാ​നും അ​ഡ്മി​നി​സ്ട്രേ​റ്റ​റും അ​റി​യി​ച്ചു.