ബെംഗളൂരു: 56കാരെന്റ മൃതദേഹവുമായി മുംബൈയില്‍നിന്ന് കര്‍ണാടകയിലേക്ക് പുറപ്പെട്ട ആറംഗസംഘത്തിലെ മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മുംബൈയില്‍ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന യുവാവ് ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് അധികൃതരുടെ അനുമതിയോടെ ബന്ധുക്കള്‍ മൃതദേഹം ആംബുലന്‍സില്‍ ജന്‍മനാടായ കര്‍ണാടകയിലെ മാണ്ഡ്യയിലേക്ക് കൊണ്ടുവന്നു.
മൃതദേഹം സംസ്കരിച്ചതിനു ശേഷം കൂടെയുണ്ടായിരുന്ന ആറുപേരെയും കോവിഡ് പരിശോധനക്ക് വിധേയരാക്കിയപ്പോഴാണ് മൂന്നുപേര്‍ക്ക് രോഗബാധ കണ്ടെത്തിയത്. മരണപ്പെട്ട യുവാവിെന്റ ഭാര്യ കോവിഡ് നെഗറ്റീവാണ്. പരിശോധന നടത്താതെ ഇവര്‍ക്ക് മൃതദേഹത്തെ അനുഗമിക്കാന്‍ അനുമതി നല്‍കിയ മുംബൈ അധികൃതരെ പഴിക്കുകയാണ് കര്‍ണാടക. കോവിഡിെന്റ വ്യാപന കേന്ദ്രമാണ് മുംബൈ.