പത്തനംതിട്ട • കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ മേയ് 21ന് എത്തിയ രണ്ടു വിമാനങ്ങളിലായി പത്തനംതിട്ട ജില്ലക്കാരായ 11 പ്രവാസികള്‍ എത്തി. ദുബായ് – തിരുവനന്തപുരം, ദോഹ – കൊച്ചി എന്നീ വിമാനങ്ങളിലായി അഞ്ചു സ്ത്രീകളും ആറു പുരുഷന്മാരും ഉള്‍പ്പെടെ ജില്ലക്കാരായ 11 പേരാണുണ്ടായിരുന്നത്. ഇവരില്‍ ആറു പേരെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. അഞ്ചുപേര്‍ വീടുകളിലെത്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു.

വെള്ളിയാഴ്ച രാവിലെ എത്തിയ അമ്മാന്‍ – കൊച്ചി വിമാനത്തില്‍ സിനിമാ സംവിധായകന്‍ ബ്ലെസി ഉള്‍പ്പെടെ അഞ്ചുപേരാണ് ജില്ലാക്കാരായി ഉണ്ടായിരുന്നത്. ബ്ലെസി കുറ്റപ്പുഴയുള്ള വീട്ടില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. ബാക്കിയുള്ള ഒരു സ്ത്രീയെയും മൂന്നു പുരുഷന്മാരെയും കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.