കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് മാസമായി അടച്ചിട്ടിരുന്ന ലോക പ്രശസ്തമായ ഈഫല്‍ ടവര്‍ വീണ്ടും തുറന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഈഫല്‍ ടവര്‍ ഇത്രയും നീണ്ട കാലയളവില്‍ അടച്ചിട്ടിരുന്നത്. ടവര്‍ തുറന്നുവെങ്കിലും പഴയതു പോലെ സഞ്ചാരികളെ പ്രവേശിപ്പിക്കില്ല.
പാരീസിലെ 1,063 അടി ഉയരത്തില്‍ നില്‍ക്കുന്ന ടവറാണ് ഈഫല്‍. ടവറിന്റെ ഒന്നും രണ്ടും നിലകളില്‍ മാത്രമെ സഞ്ചാരികള്‍ക്ക് പ്രവേശനമനുവദിക്കൂ. വളരെ കുറച്ച് പേരെ മാത്രമെ സന്ദര്‍ശനത്തിന് അനുവദിക്കുള്ളൂ. ഓണ്‍ലൈനായിട്ടാണ് ടിക്കറ്റ് ബുക്കിംഗ്.എല്ലാ ദിവസവും ടവറും പരിസരവും ശുചീകരിക്കുമെന്നും ടവറിന്റെ മുകളിലേക്കുള്ള എലിവേറ്ററുകള്‍ പ്രവര്‍ത്തിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.