കഴിഞ്ഞ വാരാന്ത്യത്തില്‍ എവര്‍ട്ടനെതിരായ മത്സരത്തില്‍ നേടിയ ഗോളിന് ശേഷം ഈജിപ്ഷ്യന്‍ ഫുട്ബോള്‍ താരം മുഹമ്മദ് സലാ ലിവര്‍പൂളിന്റെ 100 ഗോള്‍ ക്ലബില്‍ പ്രവേശിച്ചു. ഗുഡ്സണ്‍ പാര്‍ക്കില്‍ റെഡ്സ് 2-2 സമനിലയില്‍ പിരിഞ്ഞതിനാല്‍ ശനിയാഴ്ച മെര്‍സീസൈഡ് ഡെര്‍ബിയില്‍ ലിവര്‍പൂളിനായി സലാ തന്റെ നൂറാമത്തെ ഗോള്‍ നേടി. വലതുവശത്ത് കളിക്കുന്ന 28 കാരനായ സലാ ഇറ്റലിയിലെ റോമയില്‍ നിന്ന് 2017 ല്‍ ലിവര്‍പൂള്‍ കളിക്കാരനായി.
ലിവര്‍പൂളിനായി സലാ 159 മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. തന്റെ ഫുട്ബോള്‍ കരിയറില്‍ സലാ യഥാക്രമം ഈജിപ്തിലെ എല്‍ മൊകാവ്ലൂണ്, സ്വിസ് ക്ലബ് ബാസല്‍, ഇംഗ്ലീഷ് ടീം ചെല്‍സി, ഇറ്റാലിയന്‍ ക്ലബ്ബുകളായ ഫിയോറെന്റീന, റോമ എന്നിവയ്ക്കായി കളിച്ചു. 410 മത്സരങ്ങളില്‍ നിന്ന് 177 ക്ലബ് ഗോളുകള്‍ ആണ് ഇതുവരെ സലാ നേടിയത്. ഈജിപ്ത് താരം 2017 മുതല്‍ ലിവര്‍പൂളിനായി 79 പ്രീമിയര്‍ ലീഗ് ഗോളുകള്‍ നേടി. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സലാ തന്റെ ടീമിനായി 20 ഗോളുകള്‍ നേടിയിട്ടുണ്ട്. 2018 ല്‍ റെഡ്സിനായി ഒരു എഫ്എ കപ്പ് ഗോളും നേടി.