മുംബൈ : മുംബൈയില്‍ കോവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി മരിച്ചു . ജോഗേശ്വരി വെസ്റ്റില്‍ താമസിക്കുന്ന ജോണ്‍ റാഫേല്‍ (83) ആണ് മരിച്ചത് . ഇതോടെ മുംബൈയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 28 ആയി .
അതേസമയം, മഹാരാഷ്ട്രയില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,43,000 ആയിരിക്കുകയാണ് . ആകെ കോവിഡ് മരണം 6739 ആണ് . രോഗവിമുക്തരായവരുടെ എണ്ണം 73,792 ആണെന്നും മഹാരാഷ്ട്ര ആരോഗ്യവകുപ്പറിയിച്ചു . മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മൂന്നു പോലീസുകാര്‍ കൂടി മരിച്ചു .
ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ച പോലീസുകാരുടെ ആകെ എണ്ണം 54 ആയി.