മുംബൈ: മുംബൈയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 കടന്നു. ശനിയാഴ്ച അമ്പതിലേറെ രോഗികള്‍ മരിച്ചതോടെയാണ് മരണ സംഖ്യ ആയിരം കവിഞ്ഞത്.
ശനിയാഴ്ച വരെ മുംബൈയില്‍ 10,016 പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്. ശനിയാഴ്ച പുതുതായി 1,257 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതുവരെ നഗരത്തില്‍ 2,50,061 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.
മുംബൈയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുമ്പോഴും രോഗമുക്തി നിരക്ക് കൂടുതലാണ്. 88 ശതമാനമാണ് രോഗമുക്തി നിരക്ക്.