മുംബൈ: മുംബൈയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ന് ഭൂചലനം അനുഭവപ്പെട്ടു. മുംബൈയില്‍ നിന്ന് 98 കിലോമീറ്റര്‍ അകലെയാണ് ഭൂചലന കേന്ദ്രമെന്ന് ദേശീയ സീസ്‌മോളജി കേന്ദ്രം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. റിച്ചര്‍ സ്‌കെയിലില്‍ 3.5 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ പറയത്തക്ക നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല.
മുംബൈയില്‍ സെപ്റ്റംബര്‍ 4നും സെപ്റ്റംബര്‍ 5നും നേരത്തെ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ആദ്യ ഭൂചലനം റിച്ചര്‍ സ്‌കെയിലില്‍ 2.8ഉം രണ്ടാമത്തേത് റിച്ചര്‍ സ്‌കെയിലില്‍ 2.7 മായിരുന്നു.
സെപ്റ്റംബര്‍ 4ന് നാസിക്കിലും റിച്ചര്‍ സ്‌കെയിലില്‍ 4 ആഘാതത്തോടെ ഭൂചലനം നടന്നിരുന്നു.