വാരാണസി : മുംബൈയില്‍നിന്നെത്തിയ ശ്രമിക് ട്രെയിനില്‍ രണ്ട് കുടിയേറ്റ തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് തീവണ്ടിയില്‍ മൃതദേഹങ്ങള്‍ കാണപ്പെട്ടത്. മരണ കാരണം വ്യക്തമല്ല.

മുംബൈ ലോകമാന്യതിലകില്‍ നിന്ന് പുറപ്പെട്ട തീവണ്ടി രണ്ടു ദിവസങ്ങള്‍ക്കു ശേഷം ഉത്തര്‍പ്രദേശിലെ മണ്ട്വാദി സ്റ്റേഷനില്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. 1500 തൊഴിലാളികളാണ് തീവണ്ടിയില്‍ ഉണ്ടായിരുന്നത്.

രാവിലെ 8.20ഓടെയാണ് സ്‌റ്റേഷനില്‍ തീവണ്ടി എത്തിയത്. യാത്രക്കാരെല്ലാം ഇറങ്ങിക്കഴിഞ്ഞ ശേഷം രണ്ടു പേരെ തീവണ്ടിയില്‍ത്തെ കണ്ടെത്തുകയായിരുന്നെന്ന് സ്‌റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞു. റെയില്‍വേ പോലീസ് സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. തീവണ്ടിയുടെ രണ്ട് വ്യത്യസ്ത കമ്ബാര്‍ട്ട്‌മെന്റുകളിലാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തൊഴിലാളികളില്‍ ഒരാള്‍ അസുഖബാധിതനായിരുന്നെന്ന് കുടുംബാഗംങ്ങള്‍ പറഞ്ഞതായി പോലീസ് പറയുന്നു. മറ്റെയാളെ തിരിച്ചറിഞ്ഞിട്ടില്ല.