മുംബൈ: മുംബൈയില്‍ കോവിഡ് വ്യാപനം വീണ്ടും ശക്തി പ്രാപിക്കുന്നു. കോവിഡ് ബാധിച്ച്‌ ഒരു മലയാളിക്ക് കൂടി ജീവന്‍ നഷ്ടമായി. കോഴഞ്ചേരി സ്വദേശി കരിപ്പത്താനത്ത് ടിജെ ഫിലിപ്പ് (72) ആണ് മരിച്ചത്. ആലീസ് ആണ് ഫിലിപ്പിന്റെ ഭാര്യ. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. 49,616 പേരാണ് നിലവില്‍ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്. 3717 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധ മൂലം ജീവന്‍ നഷ്ടമായത്. സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും മൂവായിരത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് കനത്ത ആശങ്കയാണ് പടര്‍ത്തുന്നത്. അതേസമമയം രാജ്യത്തെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയില്‍ കോവിഡ് വ്യാപനവും, കോവിഡ് മരണങ്ങളും നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത് ആശ്വാസമേകുന്നു.