മിനസോട്ട: അമേരിക്കയിലെ മിനസോട്ടയില്‍ പൊതു ആരാധനയ്ക്ക് അനുമതി. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്കി മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സാണ് ആരാധനയ്ക്ക് അനുമതി നല്‍കിയത്. വിശ്വാസികളെ പങ്കെടുപ്പിച്ച് കുര്‍ബാന അര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന് മിനസോട്ട ബിഷപ്പ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഗവര്‍ണര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ബിസിനസ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ തുറക്കാന്‍ അനുവദിച്ച സാഹചര്യത്തില്‍ നിലവിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ മതപരമായ ചടങ്ങുകളെ അന്യായമായി നിയന്ത്രിക്കുന്നതാണെന്ന് ബിഷപ്പുമാര്‍ വാദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ് നല്കി ഗവര്‍ണര്‍ ഉത്തരവ് ഇറക്കിയത്.
ഗവര്‍ണറുടെ ഉത്തരവ് സ്വാഗതം ചെയ്യുന്നതായി ആര്‍ച്ച് ബിഷപ്പ് ബെര്‍ണാഡ് ഹെബ്ഡ പറഞ്ഞു.