ന്യൂയോര്‍ക്ക്: മിത്രാസിന്റെ കലാവിഷ്‌ക്കാരം കോവിഡ് കാലത്തും. കോവിഡിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് എത്തിയ മിത്രാസ് സഹോദരങ്ങളുടെ കലയോടുള്ള ആത്മസമര്‍പ്പണമാണ് ഇപ്പോള്‍ സമര്‍പ്പണം എന്ന പേരില്‍ തന്നെ മറ്റൊരു കലാരൂപമായി പുനര്‍ജനിച്ചിരിക്കുന്നത്. കോവിഡിന് എതിരെ പടപൊരുതുന്ന പോരാളികൾക്ക് സമർപ്പിച്ചുകൊണ്ട് പുതിയ ഒരു നൃത്താവിഷ്‌ക്കാരം സമർപ്പിച്ചിരിക്കുന്നു! സമർപ്പണം എന്ന് പേരിട്ടിരിക്കുന്ന ഈ നൃത്തം സംവിധാനം ചെയ്തിരിക്കുന്നത് മിത്രാസിൻറെ തന്നെ സംവിധായകരായ പ്രവീണാ മേനോനും സ്മിതാ ഹരിദാസും ചേർന്നാണ്.

ലോകത്തിന്റെ നാനാ ഭാഗത്തുള്ള നൃത്ത ഗുരുക്കന്മാരെയും നർത്തകരെയും സമന്വയിപ്പിച്ചു അവരുടെ സ്വന്തം കോറിയോഗ്രാഫിയിൽ പകർത്തിയ നൃത്തശകലങ്ങൾ കൂട്ടിച്ചേർത്തു മനഹോരമാക്കിയത് മഹേഷ് മുണ്ടയാടാണ്. ഈ മനോഹരമായ നൃത്തരൂപം ലോകത്തിനു വേണ്ടി സമർപ്പിച്ചിരിക്കുന്നത് പ്രശസ്ത പാട്ടുകാരിയായ ചിത്രയാണ്.