തിരുവനന്തപുരം: വളര്‍ത്തു നായയെ കാറില്‍ കെട്ടിവലിച്ചതിന് കേസില്‍ ഇടപെട്ട് മനേക ഗാന്ധി. ഡിജിപിയെയും ആലുവ റൂറല്‍ എസ്പിയെയും ഫോണില്‍ വിളിച്ചു. പ്രതിക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടു.

ശരീരത്തിലെ പരുക്കിന്റെ വേദനയും ആള്‍ക്കൂട്ടവും കണ്ട് ഭയന്നിരിക്കുന്ന അവസ്ഥയിലാണ് കേരളത്തെ നോവിച്ച വിഡിയോയിലെ ആ നായയെ കണ്ടെത്തുന്നത്. ദയ സംഘടനയുടെ പ്രവര്‍ത്തകരും ഈ വിഡിയോ പുറത്തുകൊണ്ടുവന്ന അഖില്‍ എന്ന യുവാവും ചേര്‍ന്നാണ് കാണാതായ നായയെ കണ്ടെത്തിയത്. റോഡിലൂടെ വലിച്ചിഴച്ചതിലൂടെ നായയുടെ ശരീരം മുഴുവന്‍ മുറിഞ്ഞ​ിരുന്നു. ഒപ്പം കാലിലെ എല്ലുകള്‍ കാണാവുന്ന തരത്തില്‍ തൊലി അടര്‍‌ന്നും പോയിരുന്നു.

മിണ്ടാപ്രാണിയോട് കൊടുംക്രൂരത കാണിച്ചിട്ടും ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചേര്‍ത്താണ് ഉടമക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. നായ തന്റേതാണെന്നും വീട്ടില്‍ ശല്യമായതോടെ കാറില്‍ കെട്ടി വലിച്ച്‌ കളയാന്‍ കൊണ്ടുപോയതാണെന്നും ഇയാള്‍ സമ്മതിച്ചു