- ഷാജീ രാമപുരം
ന്യുയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ സീനിയർ സിറ്റിസൺസിനുവേണ്ടി കോവിഡ് 19 എന്ന മഹാമാരി മൂലം ഇപ്പോഴത്തെ സാഹചര്യത്തിൽ ഉണ്ടാകുന്ന മാനസികാഘാതത്തെ എങ്ങനെ അതിജീവിക്കാം (Post Trauma Issues Facing the Seniors due to the Pandemic) എന്ന വിഷയത്തെ അധികരിച്ച് സെമിനാർ സംഘടിപ്പിക്കുന്നു.
ഭദ്രാസനാധിപൻ ബിഷപ്പ് ഡോ.ഐസക് മാർ ഫിലക്സിനോസിന്റെ അധ്യക്ഷതയിൽ നടത്തപ്പെടുന്ന സെമിനാറിൽ ഡോ.എം.വി മാത്യു (ചിക്കാഗോ) മുഖ്യ പ്രഭാഷണം നടത്തുന്നു. ഇന്ന് വൈകിട്ട് ന്യുയോക്ക് സമയം 7 മണിക്ക് സൂം വിഡിയോ കോൺഫ്രറൻസിലൂടെ (Zoom Video Conference ) ആണ് സെമിനാർ ക്രമീകരിച്ചിരിക്കുന്നത്.
ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഇന്ന് (ഞായറാഴ്ച) വൈകിട്ട് നടത്തപ്പെടുന്ന സൂം വെർച്ച്വൽ സമ്മേളനത്തിൽ ഭദ്രാസനത്തിലെ എല്ലാ സീനിയർ സിറ്റിസൺ അംഗങ്ങളെയും ക്ഷണിക്കുന്നതായി ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടിക്കുള അറിയിച്ചു.