മാസ്ക്, പരിശോധനാ കിറ്റ് എന്നിവയ്ക്ക് നിശ്ചയിച്ച വില പുനഃപരിശോധിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. സർക്കാർ നിശ്ചയിച്ച വിലയ്ക്ക് ഗുണമേന്മയുള്ള മാസ്ക് കിട്ടാതാവുന്നു എന്ന പരാതി ഉയർന്നതിനെ തുടർന്നാണ് തീരുമാനം പുനഃപരിശോധിക്കുന്നത്.

മെഡിക്കൽ അവശ്യവസ്തുക്കളുടെ നിലവിലെ വില :

പി.പി.ഇ കിറ്റ് -273 രൂപ
എൻ 95 മാസ്ക് -22 രൂപ
ട്രിപ്പിൾ ലെയർ മാസ്ക് -3 രൂപ
ഫെയ്സ് ഷീൽഡ് – 21 രൂപ
സർജിക്കൽ ഗൗൺ – 65 രൂപ
ഗ്ലൗസ് -5.75 രൂപ
ഓക്സിജൻ മാസ്ക് -54 രൂപ
പൾസ് ഓക്സിമീറ്റർ -1500 രൂപ
ഡിസ്പോസിബിള്‍ ഏപ്രൺ- 2 രൂപ
സര്‍ജിക്കല്‍ ഗൗൺ – 65 രൂപ
പരിശോധനാ ഗ്ലൗസുകള്‍- 5.75 രൂപ
ഹാന്‍ഡ് സാനിറ്റൈസര്‍ ( 500 മില്ലി) – 192 രൂപ , 200 മില്ലി- 98 രൂപ, 100 മില്ലി- 55 രൂപ
സ്റ്റിറയില്‍ ഗ്ലൗസ്ന് (ജോഡിക്ക് )-15 രൂപ
എന്‍ആര്‍ബി മാസ്ക്- 80 രൂപ
ഓക്സിജന്‍ മാസ്ക്- 54 രൂപ
ഹ്യുമിഡിഫയറുള്ള ഫ്ളോമീറ്ററർ- 1520 രൂപ