ന്യുയോര്‍ക്ക്: സെന്റ് ജയിംസ്, ലോംഗ് ഐലന്‍ഡില്‍ താമസിക്കുന്ന മാത്യു ചെരുവില്‍ തോമസ്, 71, നിര്യാതനായി. ന്യു ഹൈഡ്പാര്‍ക്കില്‍ എല്‍.ഐ.ജെ. നോര്‍ത്ത് വെല്‍ ഹോസ്പിറ്റലില്‍ എം.ആര്‍.ഐ. ടെക്ക്‌നോളജിസ്റ്റ് ആയിരുന്നു. 43 വര്‍ഷം മുന്‍പാണു അമേരിക്കയിലെത്തിയത്. പന്തളം കുളനട മാന്തുക ചരൂവില്‍ പുതിയ വീട്ടില്‍ പരേതരായ ചരിവില്‍ കോരുള തോമസിന്റെയും ശോശാമ്മ തോമസിന്റെയും പുത്രനാണ്.
നോര്‍ത്ത് വെല്‍ ഹെല്ത്ത് സിസ്റ്റം വൈസ് പ്രസിഡന്റായ ഭാര്യ ഡോ. ലില്ലി തോമസ് മല്ലപ്പള്ളി കൈപ്പുരേടത്തു മാളിയേക്കല്‍ പരേതനായ കെ.എം. എബ്രഹാമിന്റെ പുത്രിയാണ്.
മക്കള്‍: ആഷിഷ് തോമസ്, ടീന തോമസ്. മരുമകന്‍: സന്തോഷ് സേവിയര്‍.
സഹോദരര്‍: കുരുവിള സി. തോമസ്, ഫിലഡല്ഫിയ; കോശി തോമസ്, മോണ്ട്രിയോള്‍, കാനഡ; വര്‍ഗീസ് തോമസ്, മെല്‍ വില്‍, ന്യു യോര്‍ക്ക്; ബാബു സി. തോമസ്, ഫിലഡല്ഫിയ; ആലീസ് രാജന്‍, ഈസ്റ്റ് മെഡോ, ന്യു യോര്‍ക്ക്; സജി സി. തോമസ്, ഈസ്റ്റ് മെഡോ, ന്യു യോര്‍ക്ക്
ഡോ. ലില്ലി തോമസിന്റെ സഹോദരര്‍: ഷര്‍ലി ഉമ്മന്‍, ഡിട്രൊയിറ്റ്, ഷീല ജോര്‍ജ്, ന്യു ജെഴ്‌സി, റൂബി അലക്‌സാണ്ടര്‍, അറ്റ്‌ലാന്റ.
സംസ്കാരം: മെയ് 22 വെള്ളി, രാവിലെ 9:30, സെന്റ് സ്റ്റീഫന്‍സ് പാര്‍ക്ക്, സെന്റ് ചാള്‍സ് സെമിത്തേരി, ഫാര്‍മിങ്ങ്‌ഡെയ്ല്‍, ന്യു യോര്‍ക്ക്