മുംബൈ: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 430 പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ 36,181 പേരാണ് രോഗം മൂലം ഇതുവരെ മരിച്ചത്.
മഹാരാഷ്ട്രയില്‍ ഇന്നലെ 14,976 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13,66,129 ആയി. 19,212 പേര്‍ ഇന്നലെ രോഗമുക്തി നേടി ആശുപത്രിവിട്ടതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 10,69,159 ആയി. 2,60,363 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.
മുംബൈയില്‍ ഇന്നലെ 1713 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 49 പേര്‍ മുംബൈയില്‍ ഇന്നലെ മരിച്ചു. ചേരി പ്രദേശമായ ധാരാവിയില്‍ ഇന്നലെ 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 188 ആക്ടീവ് കേസുകളാണ് ധാരാവിയിലുള്ളത്.