മുംബൈ: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 380 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 35,571 ആയി ഉയര്‍ന്നതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 18,056 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 13,39,232 ആയി ഉയര്‍ന്നു.വ്യാവസായിക തലസ്ഥാനമായ മുംബൈയില്‍ മാത്രം 2261 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്.
ഇന്നലെ പുതുതായി 13,565 പേര്‍ക്ക് രോഗം ഭേദമായതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ആകെ 10,30,015 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 2,73,228 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.