മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,169 പുതിയ കേസുകളും 285 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 29,270 പേര്‍ക്ക് അസുഖം ഭേദമായി. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 57,76,184 ആയി ഉയര്‍ന്നു. മരണസംഖ്യ 96,751. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 94.54% ആയി രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ 14,123 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് നിലവില്‍ 2,16,016 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

മുംബൈയില്‍ 925 കൊവിഡ് പോസിറ്റീവ് കേസുകളും 31 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നഗരത്തില്‍ 1,632 പേര്‍ക്ക് രോഗം ഭേദമായി ആശുപത്രി വിട്ടു. നഗരത്തില്‍ രോഗികളുടെ എണ്ണം 7,08,007 ആയി ഉയര്‍ന്നു. മരണസംഖ്യ 14,938. നിലവില്‍ 6,580 പേരാണ് മുംബൈയില്‍ ചികിത്സയില്‍ കഴിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,632 രോഗികളെ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.