മഹാരാഷ്ട്രയുടെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 14,123 ആയി കുറഞ്ഞു, കഴിഞ്ഞ 24 മണിക്കൂറില്‍ 477 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് മഹാരാഷ്ട്രയില്‍ പ്രതിദിന കേസുകളുടെ എണ്ണം 20,000 മാര്‍ക്കിനു താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത് . മരണസംഖ്യ 96,198 ആയി.സംസ്ഥാനത്ത് രോഗികളുടെ എണ്ണം 57,61,015 ലെത്തി.
സംസ്ഥാനത്ത് ഇന്ന് 35,949 രോഗികളെ അസുഖം ഭേദമായി ഡിസ്ചാര്‍ജ് ചെയ്തു, ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 54,31,319 ആയി. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 94.28 ശതമാനമായി ഉയര്‍ന്നു.സംസ്ഥാനത്തെ മരണനിരക്ക് 1.67% ആണ്.
നിലവില്‍ 17,68,119 പേര്‍ ഹോം ക്വാറന്റൈനിലും 9,315 പേര്‍ വിവിധ കൊവിഡ് കേന്ദ്രങ്ങളിലും ചികിത്സയിലാണ്.അതെ സമയം മുംബൈ നഗരത്തില്‍ 830 പുതിയ കേസുകളും 23 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിലെ രോഗികളുടെ എണ്ണം 7,06,118 ആയി ഉയര്‍ന്നു. മരണസംഖ്യ 14,849 .



