മുംബൈ: മഹാരാഷ്ട്രയില്‍ അടുത്ത മാസം മുതല്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കും. ഒരു മാസത്തിന്റെ ഇടവേളയില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലയിലായിരിക്കും ക്ലാസുകള്‍ ആരംഭിക്കുക.
റെഡ് സോണ്‍ ഇതര മേഖലകളില്‍ എട്ട്, ഒന്‍പത്, പത്ത് സ്റ്റാന്‍ഡേര്‍ഡുകളിലെ വിദ്യാര്‍ഥികള്‍ക്കും പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും ജൂലൈ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കും. ആറു മുതല്‍ എട്ടു വരെയുള്ള സ്റ്റാന്‍ഡേര്‍ഡുകളിലെ കുട്ടികള്‍ക്ക് ഓഗസ്റ്റില്‍ ക്ലാസുകള്‍ ആരംഭിക്കും. ഒന്നും രണ്ടും സ്റ്റാന്‍ഡേര്‍ഡുകളിലെ വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍നിന്ന് ഒഴിവാക്കി.
ദൂരദര്‍ശനിലൂടെയും റേഡിയോയിലൂടെയും ക്ലാസ് സംഘടിപ്പിക്കും. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിടും. ചെറിയ ക്ലാസുകളില്‍ ഓണ്‍ലൈനായി ക്ലാസ് നടത്തുന്നതിനോട് സര്‍ക്കാരിന് അഭിപ്രായ വ്യത്യാസമുണ്ട്. കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പ്രദേശങ്ങളില്‍ മാത്രമേ സ്‌കൂള്‍ തുറക്കാന്‍ പാടുള്ളൂവെന്ന് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഗെയ്ക്വാദ്.
പത്താം ക്ലാസ് ഫലം പുറത്തുവിട്ടതിന് ശേഷമായിരിക്കും പ്ലസ് വണ്‍ ക്ലാസുകളെക്കുറിച്ചുള്ള ആലോചന. സംസ്ഥാനം ഇപ്പോഴും കൊവിഡ് കേസുകളുടെ നിരക്കില്‍ രാജ്യത്ത് മുന്‍പന്തിയില്‍ നില്‍ക്കുകയാണ്.