മുംബൈ/ചെന്നൈ/ബെംഗളുരു:രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നു മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 77, 793 ആയി ഇന്ന് മാത്രം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 2933 പുതിയ കേസുകളാണ്. ഇന്ന് 123 പേര്‍ മരിച്ചു. അതോടെ മഹാരാഷ്ട്രയിലെ ആകെ മരണം 2710ആയി മഹാരാഷ്ട്ര കഴിഞ്ഞാല്‍ വൈറസ് ബാധിതര്‍ ഏറ്റവും കൂടുതല്‍ ഉള്ളത് തമിഴ് നാട്ടിലാണ് . 1373 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 12 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 27,256 ആയി ഉയര്‍ന്നു. 12,132 പേരാണ് ചികിത്സയിലുള്ളത്. കൂടാതെ കര്‍ണ്ണാടകയില്‍ 257 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു 4320 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 57 പേര്‍ മരിച്ചു. 2651 പേരാണ് ചികിത്സയിലുള്ളത്.