മുംബൈ : മഹാരാഷ്ട്രയില്‍ ഇന്ന് 14,976 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെകോവിഡ് രോഗികളുടെ എണ്ണം 13,66,129 ആയി. ഇന്ന് മാത്രം 430 പേരാണ് മരിച്ചത്.
19,212 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 10,69,159 ആയി. 78.26 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് രോഗമുക്തി നിരക്ക്. നിലവില്‍ 2,60,363 പേരാണ് ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 36,181 ആയി. 2.65 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മരണനിരക്കെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. നിലവില്‍ 21,35,496 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളില്‍ നിരീക്ഷണത്തിലുളളത് 29,947 പേരാണ്.