മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 1,233 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് മാത്രം വൈറസ് ബാധയെ തുടര്‍ന്ന് 34 പേര്‍ മരിച്ചു. രോഗികളുടെ എണ്ണത്തില്‍ ഒരുദിവസത്തെ ഏറ്റവും വലിയ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഇതുവരെ 16,758 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം രോഗികളുടെ എണ്ണം പതിനായിരം കടന്നു. ഇതോടെ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 651 ആയി.

ഗുജറത്തില്‍ ഇന്ന് മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത് 380 പേര്‍ക്കാണ്. ഇന്ന് 28 കോവിഡ് ബാധിതര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 396 ആയി. രോഗികള്‍ 6,625 ആയി.