ന്യൂ യോർക്ക് : കോവിഡ് അണുബാധയെ തുടർന്ന് ലോകം പ്രതിസന്ധിയിലായ കാലത്തു മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന നഴ്സുമാരെയും ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും പോലീസ് ഫയർ ഫോഴ്സ് തുടങ്ങിയ സേനകളിൽ പ്രവർത്തിക്കുന്നവരെയും മലയാളി ഹെല്പ് ലൈനിന്റെ ആഭിമുഖ്യത്തിൽ വിളിച്ചു ചേർക്കുന്ന ടെലി -വീഡിയോ കോൺഫ്രൻസിൽ അഭിനന്ദിക്കുകയും ആദരവുകൾ അർപ്പിക്കുകയും ചെയ്യുന്നു !
മെയ് 2 ശനിയാഴ്ച രാവിലെ സംഘടിപ്പിക്കുന്ന പ്രസ്തുത കോളിൽ കേരളത്തിലെയടക്കം മന്ത്രിമാർ, സാംസ്കാരിക പ്രവർത്തകർ, സിനിമാ താരങ്ങൾ തുടങ്ങിയവർ പങ്കെടുക്കുന്നു!

ലോകമൊട്ടാകെ കൊറോണാ ബാധയേറ്റു വിറങ്ങലിച്ചു പോയ വേളയിൽ  സ്വന്തം ജീവനെപ്പോലും തൃണവൽഗണിച്ചുകൊണ്ടു രോഗശുശ്രൂഷയേറ്റെടുത്തു ജീവനുകളെ സംരക്ഷിച്ചു പിടിച്ച ഈ  സുമനസുകളിൽ പലർക്കും രോഗബാധയേൽക്കുകയും ചിലർ നമ്മെ വിട്ടുപോവുകയുമുണ്ടായി, പലയിടങ്ങളിലും  രോഗമേൽക്കുന്നതിൽ നിന്നും സ്വയം   സംരക്ഷിക്കുവാൻ ഉള്ള മാസ്കുകളും ഗൗണുകളും പോലും ഇല്ലാതിരുന്നിട്ടു കൂടി പിന്മാറാതെ രോഗികളെ പരിചരിച്ച ആ മാലാഖമാർക്ക് നന്ദി അർപ്പിക്കണമെന്ന  സമൂഹത്തിന്റെ ആവശ്യം മുൻനിർത്തിയാണ് മലയാളി ഹെല്പ് ലൈൻ ഇതിനു മുൻകൈ എടുക്കുന്നത്!

മേഘാലയ ഗവർണർ പിഎസ് ശ്രീധരൻ പിള്ള, കേരളത്തിന്റെ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ, എൻ കെ പ്രേമചന്ദ്രൻ എം പി, ജോസ് കെ മാണി എം പി, പി ബി നൂഹ് ഐ എ എസ്, പി വിജയൻ ഐ പി എസ് കൂടാതെ രാജ്യസഭാ മെമ്പറും സിനിമാതാരവുമായ  സുരേഷ് ഗോപി എം പി, ഗായകൻ എം ജി ശ്രീകുമാർ,  പ്രമുഖ സിനിമാതാരങ്ങളായ മഞ്ജു വാര്യർ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ പങ്കെടുക്കുന്ന വീഡിയോ കോൺഫ്രറൻസിൽ ജോൺ സി വർഗീസ് കോർഡിനേറ്റർ ആയിരിക്കും എ കെ എം ജി മുൻ പ്രസിഡന്റ് ഡോക്ടർ സുനിൽ കുമാർ, നൈന പ്രസിഡന്റ് ആഗ്നസ് തേറാടി, ഡോക്ടർ മിസ്സ്  ജെയ്‌മോൾ ശ്രീധർ തുടങ്ങിയവർ കോ കോർഡിനേറ്റർമാർ ആയിരിക്കും,

ലോകമാകെ ആയിരക്കണക്കിന്  വരുന്ന മലയാളി നഴ്സുമാരും ഡോക്ടർമാരും കൂട്ടായി നടത്തുന്ന  സേവനങ്ങൾക്ക് നന്ദി അർപ്പിക്കുവാൻ വേണ്ടി  സല്യൂട്ട് ഔർ ഹീറോസ് എന്ന പേരിൽ നടത്തപ്പെടുന്ന ഈ കോൺഫ്രൻസിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി മലയാളി ഹെൽപ് ലൈനിന്റെ മുൻനിര പ്രവർത്തകരായ അനിയൻ ജോർജ്, ഡോക്ടർ മിസ്സ് ജഗതി നായർ ബൈജു വർഗീസ് തുടങ്ങിയവർ അറിയിച്ചു.
കോളിൽ പങ്കെടുക്കുന്നതിനുള്ള വിശദവിവരങ്ങൾ താഴെക്കൊടുക്കുന്നു –
Time: May 2, 2020 11:00 AM Eastern Time (US and Canada)
Join Zoom Meeting
Meeting ID: 310 165 332
One tap mobile
+13017158592,,310165332# US
+19292056099,,310165332#US
Meeting ID: 310 165 332
  • ജോസഫ് ഇടിക്കുള