റിയാദ്: സൗദിയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു.കണ്ണൂര്‍ സ്വദേശിനി മഞ്ജു വര്‍ഗീസ് ആണ് മരിച്ചത്.37 വയസ്സായിരുന്നു. ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായി പ്രവര്‍ത്തിച്ച്‌ വരികയായിരുന്നു മഞ്ജു. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് മഞ്ജുവിന്റെ മരണം സംഭവിച്ചത്.ഭര്‍ത്താവും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം. ഇവര്‍ നാട്ടിലാണ് ഉള്ളത്.10 വര്‍ഷത്തോളമായി സൗദിയില്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിച്ച്‌ വരികയായിരുന്നു മഞ്ജു.