മലപ്പുറം: മലപ്പുറം ജില്ലയ്ക്കും മലപ്പുറത്തുകാര്‍ക്കുമെതിരേ നിരന്തരം അപകീര്‍ത്തികരമായ പ്രസ്ഥാവന നടത്തുന്ന മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവും സുല്‍ത്താന്‍പുര്‍ എംപിയുമായ മനേക ഗാന്ധിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി വക്കീല്‍ നോട്ടീസ് അയച്ചു.
ജില്ലയെ അപമാനിച്ച മനേക ഗാന്ധി നിരുപാധികം മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കാണിച്ചാണ് വക്കീല്‍ നോട്ടീസ് അയച്ചത്. ഹൈക്കോടതി അഭിഭാഷകനും യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ അഡ്വ. സുഫിയാന്‍ ചെറുവാടി മുഖാന്തിരമാണ് റിയാസ് മുക്കോളി വേണ്ടി വക്കീല്‍ നോട്ടീസ് അയച്ചത്.