ചിക്കാഗോ: കുമരകം കറുകമറ്റം കിഴക്കേതില്‍ തച്ചാറ കുടുംബാംഗമായ മറിയാമ്മ ജോസഫ് (96) ചിക്കാഗോയില്‍ നിര്യാതയായി. സംസ്‌കാരം ചിക്കാഗോ ഐപിസി ഹെബ്രോന്‍ സഭയുടെ ആഭിമുഖ്യത്തില്‍ പിന്നീട് നടക്കും. കോവിഡ് 19 പ്രോട്ടോകോള്‍ പാലിച്ചുള്ള സംസ്‌കാരമായതിനാല്‍ പൊതുദര്‍ശനം ഉണ്ടായിരിക്കുന്നതല്ല. പരേതനായ കെ.സി. ജോസഫാണ് ഭര്‍ത്താവ്.

മക്കള്‍- സാലിജോര്‍ജ്, കെ.ജെ.ചാക്കോ, തങ്കമ്മ ജോസഫ്, അമ്മിണി എബ്രഹാം, ശോശാമ്മ നൈനാന്‍, ഉഷ ജേക്കബ്, ബാബുജോസഫ്, ബെന്നി ജോസഫ് (എല്ലാവരും അമേരിക്കയില്‍). ഫോമയുടെ നാഷണല്‍ ട്രഷറര്‍ ഷിനു ജോസഫ് പരേതയുടെ കൊച്ചുമകനാണ്.