ഒരു ജന്‍മമിതെന്തിനീ മര്‍ത്യനു
കലഹിച്ച് പിരിയുവാനോ തമ്മില്‍
കരയിച്ചകലുവാനോ
സ്വാര്‍ത്ഥത നിറഞ്ഞൊരീ ഭൂമിയില്‍
നിസ്വര്‍ത്ഥതയെങ്ങോ മറയുന്നു.
ജാതീമതഉച്ചനീചത്വങ്ങളാം
തടവറയില്‍ കേഴു മനസുകള്‍
ക്കാശ്വാസം നല്‍കുവാന്‍
നാലുകെട്ടിലൊതുങ്ങുന്ന ക്ഷേത്രങ്ങളില്ല
മണിമുത്തുകള്‍ പതിപ്പിച്ച മസ്ജിത്തുകളില്ല
വെള്ളപൂശിയ ദേവാലയങ്ങളില്ല
മൂല്യങ്ങളില്ലിന്നു മഹാമുനിമാരുമില്ല
മനസ്സിന്റെ ഭാരം കുറയുന്നുമില്ല
ഹിംസ,ക്കെതിരെ അഹിംസതാ
യുധമാക്കിയ ഗാന്ധിയും
അടിമത്വത്തിന്‍ ചങ്ങലകള്‍
വലിച്ചെറിഞ്ഞ അബ്രഹാം ലിങ്കണും
സമത്വത്തിന്‍ ചിന്തകള്‍ പാകിയ കാറല്‍ മാര്‍ക്‌സും
ത്യാഗമാണ് സ്‌നേഹമെന്നോതി
അതുതന്‍ ജീവിതമാക്കിയ മദര്‍തെരേസയും
പൊയ്‌പോയ യുഗത്തിന്‍ ഓര്‍മ്മകളായി.
മദ്യങ്ങളുണ്ടിന്ന് മയക്കുമരുന്നുകളുണ്ട്
മാഫിയ സംഘങ്ങളുണ്ട്
രതിഗൃഹങ്ങളുണ്ട് രതിവൈകൃതങ്ങളുണ്ട്
വിടരാന്‍ കൊതിയ്ക്കു പൂമൊട്ടിനെ
പിച്ചിച്ചീന്തും കശ്മലന്‍മാരുണ്ടതില്‍-
ഹോമിക്കപ്പെടു ജീവിതങ്ങളേറെയുണ്ട്
യാന്ത്രികയുഗമായ് യാന്ത്രികമനുഷ്യരായി നമ്മള്‍
മരവിച്ച മനസ്സുകള്‍ക്കടിമകളായി.