ന്യൂയോർക്ക് : അമേരിക്കയിൽ കോവിഡ് പടർന്നു പിടിച്ചിരിക്കുന്ന സാഹചര്യത്തിൽ അമേരിക്കയിലുള്ള പ്രവാസികളുമായി സംസാരിക്കുന്നതിനും അവരുടെ പ്രശ്ങ്ങൾ മനസിലാക്കുന്നതിനുമായി കേരള‌ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ടെലി കോൺഫറൻസിൽ അമേരിക്കൻ പ്രവാസികളുമായി സംസാരിക്കുന്നു.

നമ്മിൽ പലരും ഭയങ്കര മാനസിക സമ്മർദ്ദത്തിൽ ആണ് . ഈ വിഷമ ഘട്ടത്തിൽ നമ്മുടെ സമൂഹത്തിന് കഴിയുന്നത്ര സഹായങ്ങള്‍ കേരള ഗവൺമെന്‍റുമായി സഹകരിച്ചും നമ്മുടെ കൂട്ടായ്മയിലൂടെയും നല്‍കുവാനുളള ശ്രമങ്ങള്‍ ആണ് ആർട്ട് ഓഫ് ലവേർസ് അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്നത്.

ആർട്ട് ഓഫ് ലവേർസ് അമേരിക്കയുടെ നേതൃത്വത്തിൽ മേയ് ഒന്പതിന് (ശനി) രാവിലെ 11 നു (ഈസ്റ്റേൺ സമയം) (10 CT time ) ചേരുന്ന ടെലി കോൺഫറൻസ് കാളിൽ കേരള സർക്കാരിനെ പ്രധിനിധികരിച്ചു കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ പങ്കെടുക്കുകയും ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതുമായിരിക്കും. കേരളത്തിൽ നമ്മുടെ ഫാമിലികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും മറ്റു കാര്യങ്ങളും മന്ത്രിയുമായി സംസാരിക്കാവുന്നതാണ്.

കോൺഫറൻസ് കാൾ നമ്പർ : 978 -990 -5343 ആക്‌സസ് കോഡ് : 8003434

കോവിഡിനെകുറിച്ചു ബോധവല്‍ക്കരണ ശ്രമങ്ങളും മാനസിക ധൈര്യം നൽകലുമാണ് ആർട്ട് ലവേർസ് അമേരിക്ക ഇതുവഴി ലക്ഷ്യമിടുന്നത്. രോഗബാധിതരും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും വൈകാരിക സമ്മര്‍ദ്ദത്തിലാകുന്നത് വളരെ സ്വാഭാവികമാണ്. അവരെ സമാശ്വസിപ്പിക്കുവാൻ വേണ്ട സഹായങ്ങൾ ചെയ്യുകയാണ് ആർട്ട് ഓഫ് ലവേർസ് അമേരിക്ക.

വിവരങ്ങൾക്ക്: ടെറൻസൺ തോമസ് (പ്രസിഡന്‍റ്) 914 -255 -0176 , കിരൺ ചന്ദ്രൻ (സെക്രട്ടറി) 319 -693 -3336, ഡോ. ജേക്കബ് തോമസ് (ട്രഷറർ) 718-406 -2541.