എറണാകുളം: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് കുത്തേറ്റു. എറണാകുളം ജില്ലയിലെ തമ്മനത്താണ് സംഭവം. പത്തനംതിട്ട അടൂര്‍ സ്വദേശി മനുവിനാണ് കുത്തേറ്റത്. സംഭവത്തില്‍ മനുവിന്റെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം സ്വദേശിയായ ബിജുവാണ് അറസ്റ്റിലായത്.
ഇരുവരും ഒരേ മുറിയിലായിരുന്നു താമസിച്ചിരുന്നത്. ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ മുറിയിലെ ഫാന്‍ ശരിയാക്കുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. പിന്നീട് നടന്ന തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. കുത്തേറ്റ് വീണ മനു ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.